കാ​ർ ബ​സി​ലി​ടി​ച്ച് അ​പ​ക​ടം
Saturday, August 24, 2024 6:37 AM IST
വെ​ള്ള​റ​ട: കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​മു​ട്ടി 20 അ​ധി​കം പേ​ര്‍​ക്ക് . പ​രി​ക്ക് 17 പേ​രെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4:30 കൂ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ള​റ​ട​യി​ല്‍ നി​ന്ന് നെ​ടു​മ​ങ്ങാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും, ആ​ന​പ്പാ​റ​യി​ല്‍ നി​ന്ന് ദി​ശ മാ​റി മു​ട്ട​ച്ച​ലി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ച കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക‍​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ കി​ളി​യൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ച്ച​ന(18), കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി ആ​ര്യ(12), കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി സു​ബ​ഹാ​ന(13), കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി ഷി​ബി​ന്‍(10),കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി ശി​വാ​നി(13),

കോ​വി​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ച്ച​ന(13), കോ​വി​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​സി​യ(13), കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി അ​ന​ന്യ(13),കോ​വി​ല്ലൂ​ര്‍ സ്വ​ദേ​ശി ശ​ര​ണ്യാ​ബാ​ബു(13), അ​മ്പ​ലം സ്വ​ദേ​ശി ര​തി​ക(13),വാ​ഴി​ച്ച​ല്‍ സ്വ​ദേ​ശി വാ​സ​ന്തി (62) കു​ട്ട​മ​ല സ്വ​ദേ​ശി ഹാ​ജി​താ ബീ​വി (38), കോ​വി​ലൂ​ര്‍ സ്വ​ദേ​ശി സി​ജി (36), മ​ക​ന്‍ അ​ന​ന്യ (10) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


ഇ​തി​ല്‍ പ​ല​രെ​യും കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന​പ്പാ​റ​യി​ല്‍ നി​ന്ന് മു​ട്ട​ച്ച​ലി​ലേ​ക്ക് പോ​കു​ന്ന​തി​നു​വേ​ണ്ടി ദി​ശ മാ​റി​വ​ന്ന കാ​ര്‍ ബ​സി​ന് മു​ന്നി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഏ​റെ സ​മ​യം വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും പാ​റ​ശാ​ല​യി​ല്‍ നി​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ക്ര​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ​ണി​പ്പെ​ട്ട് ബ​സി​നെ ഉയർത്തി മാ​റ്റി​യ ശേ​ഷ​മാ​ണ് കാ​റി​നെ നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്.

അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​ദ‍്യാ​ർ​ഥി​ക​ൾ ബ​സി​നു​ള്ളി​ല്‍ വീ​ണാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.