സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ലെ പ​ണം വ​യ​നാ​ടി​ന് ന​ല്‍​കി യു​കെ​ജി വി​ദ്യാ​ര്‍​ഥി
Saturday, August 24, 2024 6:37 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കു​ടു​ക്ക​യി​ലെ സ​മ്പാ​ദ്യം കൈ​മാ​റി യുകെജി വി​ദ്യാ​ർ​ഥി. ചെ​ങ്ക​ൽ ഗ​വ. എ​ൽപിബി സ്കൂ​ളി​ലെ ബ​സു​ദേ​വ് ആ​ണ് ത​ന്‍റെ സ​ന്പാ​ദ്യ​ക്കു​ടു​ക്ക വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ല്‍​കാ​ന്‍ സ്വ​യം സ​ന്ന​ദ്ധ​നാ​യ​ത്.

വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​കാ​നു​ള്ള യാ​ത്രാ​ച്ചെ​ല​വി​നാ​യാ​ണ് ബ​സു​ദേ​വ് കു​ടു​ക്ക​യി​ല്‍ പ​ണം സ്വ​രൂ​പി​ച്ച​തെ​ന്ന് സ്കൂ​ള്‍ എ​ച്ച്എം ​ബി.​വി മ​ഞ്ജു പ​റ​ഞ്ഞു. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യെ ​അ​റി​യി​ച്ചു.


അ​ദ്ദേ​ഹം സ്കൂ​ളി​ല്‍ നേ​രി​ട്ടെ​ത്തി ബ​സു​ദേ​വി​ന്‍റെ ക​യ്യി​ല്‍ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി. സ​ഹ​ജീ​വി​ക​ളോ​ട് ഈ ​ചെ​റു​പ്രാ​യ​ത്തി​ലേ കാ​രു​ണ്യ​വും സ്നേ​ഹ​വും മ​ന​സില്‍ സൂ​ക്ഷി​ക്കു​ന്ന ബ​സു​ദേ​വി​നെ അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു.