ഭ​ക്ഷ​ണ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ റെ​യ്ഡ്
Saturday, August 24, 2024 6:28 AM IST
ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം മേ​ഖ​ല​യി​ൽ ഭ​ക്ഷ​ണ വി​ൽ​പ്പ​ന ശാ​ല​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗം റെ​യ്ഡ്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. നാ​വാ​യി​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ൽ​ത്തി കേ​ര​ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ 12 ഭ​ക്ഷ​ണ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ മി​ക്ക ക​ട​ക​ൾ​ക്കും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ശു​ചി​ത്വം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡും ഇ​ല്ല.

ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ച്ച് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടി​സ് ന​ൽ​കി. അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത പ്ലാ​സ്‌​റ്റി​ക്‌ കാ​രി ബാ​ഗു​ക​ൾ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തു​ന്നി​ല്ല എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത മൂ​ന്ന് ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ത്ത കു​ള​മ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കും ഉ​ദ്യോഗ​സ്ഥ​ർ നോ​ട്ടി​സ് ന​ൽ​കി.


മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ.​എ​സ്.​സു​രേ​ഷ്‌​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ കെ.​ഷാ, ജു​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ വൈ.​റാ​ഫി, വി.​വി​ജീ​ഷ്, എ​ൻ.​രാ​ജേ​ഷ്, വി.​ലി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന വ​രുംദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.