കാ​ര്യ​വ​ട്ടം യു​പി സ്കൂ​ളി​ൽ ക​ന്പ്യൂ​ട്ട​ർ ലാ​ബ് പു​ന​ർനി​ർ​മ​ിച്ചു ന​ൽ​കി യുഎ​സ്ടി
Saturday, August 24, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: യുഎ​സ്ടി ​ഗ്ലോ​ബ​ൽ സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ര്യ​വ​ട്ടം യു​പി സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബ് പു​ന​ർ നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി. ലാ​ബി​ലെ വൈ​ദ്യു​തി വി​ത​ര​ണ​വും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം, ആ​വ​ശ്യ​മാ​യ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ന്പ​നി സം​ഭാ​വ​ന ചെ​യ്തു.

കാ​ര്യ​വ​ട്ടം യു​പി സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബ് പു​ന​ർനി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി​യ​തോ​ടെ അ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സം ത​ട​സ​മി​ല്ലാ​തെ തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണെ​ന്നു യുഎ​സ്ടി ​ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് വ​ർ​ക്ക് പ്ലേ​സ് മാ​നേ​ജ്മെ​ന്‍റ് മേ​ധാ​വി ഷെ​ഫി അ​ൻ​വ​ർ പ​റ​ഞ്ഞു.

യുഎ​സ്ടി​യു​ടെ ഈ ​സം​രം​ഭം ഒ​ന്നി​ല​ധി​കം ത​ര​ത്തി​ൽ സ്കൂ​ളി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നു കാ​ര്യ​വ​ട്ടം യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കൃ​ഷ്ണ​ൻ​കു​ട്ടി മ​ട​വൂ​ർ പ​റ​ഞ്ഞു. ത​ട​സ​ങ്ങ​ളി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പു​റ​മെ, ഏ​റെ​ക്കാല​മാ​യി നേ​രി​ട്ടി​രു​ന്ന സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ, വൈ​ദ്യു​തി ത​ട​സം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കുകൂ​ടി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ക​ന്പ​നി​യു​ടെ ശ്ര​മ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യും ഹെ​ഡ്മാ​സ്റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


യുഎ​സ്ടി ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജി​ത മോ​ഹ​ൻ കു​മാ​ർ, ഷെ​യ് ൻ ജൂ​ഡ് കോ​സ്മി​യ, ജ​യേ​ഷ് ജ​നാ​ർ​ദ​ന​ൻ, കെ. ​റോ​ഷ്നി ദാ​സ്, സാ​ന്ദ്ര ജീ​വ, രേ​ണു​ക മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​ര്യ​വ​ട്ടം യുപി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കൃ​ഷ്ണ​ൻ​കു​ട്ടി മ​ട​വൂ​ർ, പി​ടിഎ ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ശ്യാം​കു​മാ​ർ, ല​ക്ഷ്മി സ​ജീ​വ്, എം​പിടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ല ആ​ൽ​വി​ൻ, ഫ​സ്ന സ​ലാം, കാ​ർ​ത്തി​ക, ഷീ​ജ, അ​ക്ഷ​യ് ക​മ​ൽ, മ​റ്റു സ്കൂ​ൾ അ​ധി​കൃ​ത​ർ എന്നി​വ​രും പ​ങ്കെ​ടു​ത്തു.