ജ​ല​വി​ഭ​വ പ​രി​പാ​ല​ന​ത്തി​നു ജ​ന​പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യമെന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, August 24, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നേ​രി​ടു​ന്ന ശു​ദ്ധ​ജ​ല ദൗ​ർ​ല​ഭ്യ​ത്തി​നു ത​ട​യി​ടാ​നും ജ​ല​വി​ഭ​വ പ​രി​പാ​ല​ന​ത്തി​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കേ​ര​ള സം​സ്ഥാ​ന ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് സെ​മി​ക്രി​ട്ടി​ക്ക​ൽ ബ്ലോ​ക്കു​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "സ​ജ​ലം' ജ​ല​വി​ഭ​വ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി. ​ശ​ശി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. സ​ജ​ലം പ​ദ്ധ​തി​യു​ടെ ലോ​ഗോ വി. ​ശ​ശി എം​എ​ൽ​എ പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി പ്ര​സാ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.


കേ​ര​ള സം​സ്ഥാ​ന ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന പ്ര​കൃ​തി വി​ഭ​വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ത​ളി​രി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ൾ പ്രേം​കു​മാ​ർ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കി.

ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത അ​നി, അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭൂ​വി​നി​യോ​ഗ ക​മ്മീ​ഷ​ണ​ർ യാ​സ്മി​ൻ എ​ൽ. റ​ഷീ​ദ് സ്വാ​ഗ​ത​വും ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. അ​ജി ന​ന്ദി പ​റ​ഞ്ഞു.