ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: റൈ​ഡേ​ഴ്സ് സം​ഗ​മം ന​ട​ത്തി
Saturday, August 24, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ഴ്ത്തി വ​യ്ക്കു​ക​യും ഭാ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​ക​യും ചെ​യ്ത​ത് സി​നി​മ വ്യ​വ​സാ​യ മേ​ഖ​ല​യെ മു​ഴു​വ​ൻ ക​രി​നി​ഴ​ലി​ൽ ആ​ക്കി​യെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു.

ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള സൈ​ക്കി​ൾ റൈ​ഡേ​ഴ്സ് സം​ഗ​മം തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ് ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട് സ​ർ​ക്കാ​ർ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ പ​ണം ചെ​ല​വ​ഴി​ച്ചു ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഭാ​ഗീ​ക​മാ​യി പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ തി​ര​ക​ഥ താ​മ​സി​യാ​തെ പു​റ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ ക​രി​വാ​രി തേ​യ്ക്കാ​ൻ ശി​വ​രാ​ജ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കാ​ണി​ച്ച അ​നാ​വ​ശ്യ​തി​ടു​ക്ക​വും പ്ര​ചാ​ര​ണ​ങ്ങ​ളും ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​കാ​തെ പോ​കു​ന്ന​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട നീ​തി​യെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ർ വൈ​എ​ഫ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ർ ബാ​ന​ർ​ജി റൈ​ഡേ​ഴ്സ് ജാ​ഥ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.