ഷൈന്‍ ടോം ചാക്കോയെ നോട്ടീസ് നല്കി വിളിപ്പിക്കും
Friday, April 18, 2025 2:56 AM IST
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയെ നോട്ടീസ് നല്കി വിളിപ്പിക്കാനൊരുങ്ങി എക്സൈസ്. സംഭവത്തില്‍ നടന്റെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഷൈന്‍ രക്ഷപ്പെട്ടത് ലഹരി ഉപയോഗിച്ചിരുന്നതുകൊണ്ടാണോ, ഇയാളുടെ പക്കല്‍ ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്കി വിളിപ്പിക്കുന്നതെന്ന് നാര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുൾ സലാം പറഞ്ഞു.
നിലവില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ഷൈനിന്റെ മേക്കപ്മാനെ ആവശ്യം വന്നാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.