വാഗമണ്ണില്‍ വിനോദസഞ്ചാരികളുടെ വാന്‍ മറിഞ്ഞ് ഒരു മരണം
Friday, April 18, 2025 2:56 AM IST
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വേലത്തുശേരിക്കു സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറയില്‍ ധന്യയാ (43)ണു മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്നെത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആറു പേര്‍ക്കു പരിക്കുണ്ട്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.