വിൻ സി. അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്നു മന്ത്രി എം.ബി. രാജേഷ്
Friday, April 18, 2025 2:56 AM IST
തൃശൂർ: നടി വിൻ സി. അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും അതിനെ ഗൗരവമായിത്തന്നെ കാണുന്നുവെന്നും മന്ത്രി എം.ബി. രാജേഷ്.
സംഭവം വിശദമായി എക്സൈസ് അന്വേഷിക്കും. മോശമായി പെരുമാറിയതു പോലീസ് അന്വേഷിക്കും. സിനിമാസെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തും.
വ്യക്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല, പരാതിയുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.