സിപിഐ ദേശീയ കൗണ്‍സിൽ 23 മുതൽ
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിൽ യോഗം23 മുതൽ 25 വരെ തിരുവനന്തപുരത്തു ചേരും. പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലാണു യോഗം.
പാർട്ടിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി 25-നു വൈകുന്നേരം മോഡൽ സ്കൂൾ ജംഗ്ഷനിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയെ പങ്കെടുപ്പിച്ചുള്ള പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുയോഗത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.
സിപിഐ പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയാണു ദേശീയ കൗണ്‍സിൽ യോഗം ചേരുന്നത്. രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് യോഗം തയാറാക്കും. സെപ്റ്റംബർ 21-മുതൽ 24 വരെ പഞ്ചാബിലാണു പാർട്ടി കോണ്‍ഗ്രസ് ചേരുന്നത്. സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ടു മുതൽ 11 വരെ ആലപ്പുഴയിൽ നടക്കും.