ഗവർണറെ വഴിയിൽ തടഞ്ഞ എസ്എഫ്ഐ നേതാവിന് സിൻഡിക്കറ്റ് അംഗത്വം
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് ശ്രീ നാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ സിൻഡിക്കറ്റ് അംഗത്വം നൽകി സർക്കാർ.
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ മുൻ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എസ്.കെ. ആദർശിനെയാണ് സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്തത്. നാലു വർഷമാണ് കാലാവധി.
നിരവധി കേസുകളിൽ പ്രതിയായ വിദ്യാർഥിയെ സർവകലാശാല സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്തത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശങ്ങൾക്ക് വഴിവയ്ക്കുമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.