സിപിഒ റാങ്ക് ലിസ്റ്റ്: മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരന്
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: ശനിയാഴ്ച കാലാവധി തീരുന്ന വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഈ കാറ്റഗറിയില്‍ 570 വേക്കന്‍സികള്‍ ഉള്ളതായിട്ടാണ് അറിയുന്നതെന്നും ഇവര്‍ക്ക് നിയമനം നല്കുന്നതില് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാലതാമസമുണ്ടായതിലെ ആശങ്കയാണ് അവരെ സമരത്തിലേക്ക് നയിച്ചതെന്നും സുധീരന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.