വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു
Saturday, March 15, 2025 11:51 PM IST
തിരുവല്ല: വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ് ജനറൽ കൗൺസിൽ സമ്മേളനം തിരുവല്ല ട്രാവൻകൂർ ക്ലബ്ബി ൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു.
ബി. ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം,ഗ്ലോബൽ വൈസ്പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി, അഡ്വ.പി.സുധാകരൻ, സാംജോസഫ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, എസ്.സുധീശൻ, ഡോ. ബിജു, ഹാഷിം മുഹമ്മദ്, തുളസീധരൻ നായർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സാബു തോമസ്(ചെയർമാൻ)ബി.ചന്ദ്രമോഹൻ(പ്രസിഡന്റ്)ജോർജ് വർഗീസ് (ജനറൽ സെക്രട്ടറി)എസ്.സുധീശൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.