കാവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി
Sunday, March 16, 2025 1:33 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി എടപ്പാൾ വട്ടംകുളം കാവപ്രമാറത്ത് മനയിൽ കെ.എം. അച്യുതൻ നമ്പൂതിരി(52)യെ തെരഞ്ഞെടുത്തു. നാലുതവണ മേൽശാന്തിയാവാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള അച്യുതൻ നമ്പൂതിരി ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം അധ്യാപകനാണ്. കാവപ്രമാറത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെയും തിരുവേഗപ്പുറ ഭട്ടിപുത്തില്ലത്ത് പാർവതി അന്തർജനത്തിന്റെയും മകനാണ്.
ക്ഷേത്രത്തില്‍ 12 ദിവസത്തെ ഭജനത്തിനുശേഷം 31 നു രാത്രി പുതിയ മേൽശാന്തി ചുമതലയേല്‍ക്കും. ഏപ്രിൽ ഒന്നുമുതൽ ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി.