ഭാഷാസാഹിത്യ പുരസ്കാരം: എന്‍ട്രികൾ ക്ഷണിച്ചു
Saturday, March 15, 2025 11:51 PM IST
കൊച്ചി: ഇന്‍ഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഭാഷാ കേസരി പുരസ്കാരത്തിനു പുറമെ 25 പുരസ്കാരങ്ങള്‍കൂടി ഇത്തവണ നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഭാഷാ കേസരി പുരസ്കാരം.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മറ്റു പുരസ്കാരങ്ങള്‍. വ്യക്തികള്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ അയയ്ക്കാം. വിലാസം: ഐക്കരക്കോണം പബ്ലിക് ലൈബ്രറി, കക്കോട് പിഒ, പുനലൂര്‍, കൊല്ലം 6691331. അവസാന തീയതി ജൂലൈ 31. ഫോണ്‍: 9539000535.