രേഖകൾ സമർപ്പിച്ചവർക്ക് കുടിശിക വിതരണം ചെയ്തുവെന്ന് മന്ത്രി
Saturday, March 15, 2025 11:51 PM IST
തിരുവനന്തപുരം : എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശിക വിതരണം ചെയ്തതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2017-18 മുതലുള്ള കുടിശികയാണ് വിതരണം ചെയ്തത്. മൊത്തം 29 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു.
പല ഘട്ടങ്ങളിലായാണ് പോർട്ടലിലെ വിവരങ്ങൾ രേഖപ്പെടുത്തി ലഭിച്ചത്. പല കാരണങ്ങളാൽ അഡീഷണൽ അലോട്ട്മെന്റ് ആവശ്യപ്പെടുന്നതിൽ താമസം നേരിട്ടു.
നിലവിൽ പോർട്ടലിൽ രേഖപ്പെടുത്തി ലഭിച്ചതും വിതരണം ചെയ്യാൻ ബാക്കി വന്നിട്ടുള്ളതുമായ കുട്ടികൾക്ക് വേണ്ടി അഞ്ചു കോടി രൂപയുടെ അഡീഷണൽ അലോട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭ്യമാകുന്ന മുറുയ്ക്ക് പുതുതായി രേഖകൾ സമർപ്പിച്ച മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് തുക ലഭ്യമാക്കും.