നികുതി വർധന പിൻവലിക്കണം
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വാഹനനികുതി ഏകീകരണത്തിന്റെ മറവിൽ ഓർഡിനറി (ബെഞ്ച് സീറ്റ്) വാഹനങ്ങൾക്കു നികുതി വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നു കോണ്ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അധിക നികുതി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ എന്നിവർ പറഞ്ഞു.