ഖാദി തൊഴിലാളികൾക്ക് 2.44 കോടി അനുവദിച്ചു
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഖാദി നൂൽനൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഉത്പാദക ബോണസും ഉത്സവ ബത്തയുമടക്കം വിതരണം ചെയ്യാൻ തുക ഉപയോഗിക്കും. 12,500 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക.
നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോൾ അനുവദിച്ചത്.