എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നു വയസുകാരി മരിച്ചു
Saturday, March 15, 2025 11:51 PM IST
അഗളി: ടൂത്ത് പേസ്റ്റ് എന്നുകരുതി പേസ്റ്റ് രൂപത്തിലുള്ള എലിവിഷം എടുത്തു പല്ലുതേച്ച മൂന്നുവയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമ്മല മുണ്ടത്താനത്ത് ലിതിൻ-ജോ മരിയ ദമ്പതികളുടെ ഏകമകൾ സ്നേഹ റോസ് ആണ് മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് കുഞ്ഞിന് അബദ്ധം പറ്റിയത്. അവശനിലയിലായ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നു തൃശൂർ മെഡിക്കൽ കോളജിലടക്കം വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.
വിദഗ്ധചികിത്സയ്ക്കായി എത്തിച്ച തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.