ശില്പശാല സംഘടിപ്പിച്ചു
Sunday, March 16, 2025 1:33 AM IST
കൊച്ചി: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) സംസ്ഥാന വനിതാഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയില്‍ ശില്പശാല സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് അധ്യക്ഷത വഹിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ് നേടിയ കെ.വി. വത്സമ്മയെ അനുമോദിച്ചു. കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, പ്രോജക്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കണ്ടത്തിപറമ്പില്‍, പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍, യുടിഎ കണ്‍വീനര്‍ ബാബു തണ്ണിക്കോട്ട്, ജനറല്‍ സെക്രട്ടറി ഡിക്സന് മനിക്ക്, ഡോ. ഡിന്നി മാത്യു, അഡ്വ. എല്‍സി ജോര്‍ജ്, ഡോ. മിലന് ഫ്രാന്‍സ്, കെ.ടി. റോസമ്മ, മോളി ജോബി, സിസ്റ്റര്‍ ലീന എന്നിവര്‍ പ്രസംഗിച്ചു.