വൈദ്യുതി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു
Sunday, March 16, 2025 1:33 AM IST
അതിരപ്പിള്ളി: വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടയിൽ കെഎസ്ഇബി ലൈൻമാൻ പോസ്റ്റിനു മുകളിൽവച്ച് ഷോക്കേറ്റു മരിച്ചു. കെഎസ്ഇബി പരിയാരം സെക്ഷനിലെ ലൈൻമാൻ റാന്നി സ്വദേശി ചെറിപ്പനാട്ട് കൊച്ചുവിന്റെ മകൻ റെജി (53)യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 4.45 നാണ് അപകടം ഉണ്ടായത്. വെട്ടിക്കുഴി ചൂള ക്കടവിലാണ് റെജി താമസിച്ചിരുന്നത്.