കോട്ടയം: ദീ​പി​ക മു​ന്‍ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ര്‍ ക​ട്ട​ക്ക​യം കെ.​ജെ. ജോ​സ​ഫ് (ജോ​സ​ഫ് ക​ട്ട​ക്ക​യം-80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു തെ​ള്ള​കം പു​ഷ്പ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍.

ഭാ​ര്യ: ശോ​ശാ​മ്മ ജോ​സ​ഫ് (റി​ട്ട. ടീ​ച്ച​ര്‍ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ്, അ​തി​ര​മ്പു​ഴ) മാ​ന​ത്തൂ​ര്‍ കോ​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ജു ജോ​സ​ഫ് (മെ​ട്രാ​ക്ക് മെ​യ്ജി, ബം​ഗ​ളൂ​രു), സ​ജു ജോ​സ​ഫ് (എ​ന്‍ജി​നി​യ​ര്‍, തി​രു​വ​ന​ന്ത​പു​രം), സി​ജു ജോ​സ​ഫ് (റ​വ​ന്യു ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ), ടി​ജു ജോ​സ​ഫ് (എ​ന്‍ജി​നി​യ​ര്‍ ഇ ​ഫോ​റം മാ​ന്നാ​നം).


മ​രു​മ​ക്ക​ള്‍: മ​ഞ്ജു വ​ട​ക്കേ​ല്‍ വെ​ള്ള​യാം​കു​ടി (ക​ട്ട​പ്പ​ന), ര​ശ്മി പു​ത്തേ​ട്ട് വെ​ട്ടി​മ​റ്റം (ക​ല​യ​ന്താ​നി). സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ ആ​ലീ​സ് ക​ട്ട​ക്ക​യം എ​സ്എ​ബി​എ​സ്, പ​രേ​ത​രാ​യ പ്ര​ഫ. കെ.​ജെ. ചെ​റി​യാ​ന്‍, അ​ല​ക്‌​സ്‌​കു​ട്ടി.

ജോ​സ​ഫ് ക​ട്ട​ക്ക​യം 1967 മു​ത​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ട് ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​യി​രു​ന്നു. സീ​നി​യ​ര്‍ ജേ​ർണ​ലി​സ്റ്റ് ഫോ​റം അം​ഗ​മാ​ണ്. പാ​ട്ടി​ന്‍റെ പാ​ലാ​ഴി, കാ​ല​ത്തി​ന്‍റെ കൈ​യൊപ്പ്, കാ​ലം കാ​ത്തു വ​ച്ച​ത് എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.