വ്യാജ ബലാത്സംഗക്കേസുകൾ വര്‍ധിക്കുന്നു: ഹൈക്കോടതി
Saturday, March 15, 2025 1:49 AM IST
കൊച്ചി: വ്യാജ ബലാത്സംഗക്കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന് ഹൈക്കോടതി. ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടു.
വ്യക്തിപരമായ വിദ്വേഷം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്കുമായി കേസ് കൊടുക്കുന്നവരുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2014നും 2019നും ഇടയില്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണു നിരീക്ഷണം.
പാലക്കാട് സ്വദേശിയായ യുവാവിനെതിരേയുള്ള കേസിലെ തുടര്‍നടപടികള്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കി. സത്യാവസ്ഥ വിശകലനം ചെയ്യണം. മറിച്ച് സ്ത്രീകള്‍ വ്യാജ പരാതി നല്‍കില്ലെന്ന ആശയം അന്ധമായി പിന്തുടരാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.