കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
Saturday, March 15, 2025 11:52 PM IST
കൊച്ചി: കളമശേ രി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നല്കി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി. ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടുപേര്‍ക്കും കേസില്‍ നേരിട്ടു പങ്കാളിത്തമുള്ളവരാണ്.
കോളജില്‍ കഞ്ചാവ് വിതരണം ചെയ്തതു തങ്ങളാണെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍നിന്നു ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. വിശദമായി പരിശോധിച്ചശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കും.
ഡിമാന്‍ഡ് അനുസരിച്ചാണ് പ്രതികള്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എസിപി പറഞ്ഞു.