പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
Saturday, March 15, 2025 11:51 PM IST
തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി പൊന്നാങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് (15) ആണ് മരിച്ചത്.
സ്കൂളിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ സുഹൃത്തുക്കളുമൊത്ത് ഇരുവഞ്ഞി പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ബഹളംകേട്ട് എത്തിയ നാട്ടുകാർ അജയിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സുവർണ. സഹോദരി: അനഘ.