ഗുരു-ഗാന്ധി സമാഗമ ശതാബ്ദി: ഒരു വർഷത്തെ ആഘോഷം
Sunday, March 16, 2025 1:33 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും ശിവഗിരിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ഭാരതിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളോട് അനുബന്ധിച്ച് കേരളത്തിന്റെ സമൂഹ്യമാറ്റത്തിൽ സ്വാധീനം ചെലുത്തിയ മഹത്തായ കൂടിക്കാഴ്ചയുടെ സന്ദേശം നൽകുന്ന പ്രഭാഷണങ്ങൾ സംസ്ഥാനത്തെ 100 വേദികളിൽ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ അറിയിച്ചു.
ഗാന്ധി ഭാരത് മാർച്ച് 12ന് സംഘടിപ്പിച്ച ഗാന്ധി -ഗുരു സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെ അധ്യക്ഷത വഹിച്ചിരുന്ന ഗാന്ധി ഭാരതിന്റെ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ഇക്കാര്യം അഭ്യർഥിച്ചിരുന്നു. അത് ഏറ്റെടുത്താണ് സംസ്ഥാനത്തെ 100 വേദികളിൽ ഗാന്ധി-ഗുരു സമാഗമത്തിന്റെ കാലികപ്രസക്തിയെ കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.