തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഡി -​​​ഹ​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ല്‍​പ്പ​​​ന​​​യി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ട 234 പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 2,362 പേ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി.

വി​​​വി​​​ധ​​​ ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​രോ​​​ധി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം വ​​​ച്ച​​​തി​​​ന് 222 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. ഈ ​​​കേ​​​സു​​​ക​​​ളി​​​ല്‍ എ​​​ല്ലാംകൂ​​​ടി മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളാ​​​യ എം​​​ഡി​​​എം​​​എ (0.0119 കി.​​​ഗ്രാം), ക​​​ഞ്ചാ​​​വ് (6.171 കി.​​​ഗ്രാം), ക​​​ഞ്ചാ​​​വ് ബീ​​​ഡി (167 എ​​​ണ്ണം) എ​​​ന്നി​​​വ പോ​​​ലീ​​​സ് ഇ​​​വ​​​രി​​​ല്‍ നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.


നി​​​രോ​​​ധി​​​ത മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​ത്തി​​​ലും വി​​​പ​​​ണ​​​ന​​​ത്തി​​​ലും ഏ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടു​​​പി​​​ടി​​​ച്ച് ക​​​ര്‍​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് 14ന് ​​​സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഡി-​​​ഹ​​​ണ്ട് ന​​​ട​​​ത്തി​​​യ​​​ത്.

സം​​​സ്ഥാ​​​ന ആ​​​ന്‍റി നാ​​​ര്‍​ക്കോ​​​ട്ടി​​​ക്സ് ടാ​​​സ്ക് ഫോ​​​ഴ്സ് ത​​​ല​​​വ​​​നും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ റേ​​​ഞ്ച് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള എ​​​ന്‍​ഡി​​​പി​​​എ​​​സ് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ സെ​​​ല്ലും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും ചേ​​​ര്‍​ന്നാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഡി-​​​ഹ​​​ണ്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.