ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണം: കെസിഎഫ്
Sunday, March 16, 2025 1:33 AM IST
കൊച്ചി: ആശാവര്‍ക്കമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫലപ്രദമായി ഇടപെടണമെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആശാവര്‍ക്കർമാരുടെ ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.