സിഒജി വാർഷിക സമ്മേളനം
Tuesday, February 11, 2025 6:39 AM IST
കൊച്ചി: പ്രായമായ കാൻസർ രോഗികൾക്കു പ്രത്യേക പരിചരണം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (സിഒജി) വാർഷിക സമ്മേളനം നടത്തി. ഏഷ്യൻ ജെറിയാട്രിക് ഓങ്കോളജി സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഈ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സമഗ്ര പരിചരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെക്കുറിച്ചും വിദഗ്ധർ വിശദീകരിച്ചു.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റും സിഒജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വരുൺ രാജൻ, ഡോ. പർവിഷ് പരീഖ്, ഡോ. കെ. പവിത്രൻ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.