പാതിവില തട്ടിപ്പ് : ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണസംഘം
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽമെഷീനും നൽകാമെന്നു പറഞ്ഞു സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ഓരോ ജില്ലയ്ക്കും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാകും.
തിരുവനന്തപുരത്ത് ഡിവൈഎസ്പിമാരായ പി.വി. രമേശ് കുമാർ, കെ. സജീവ്, ജി. ബിനു എന്നിവർ നേതൃത്വം നൽകും. കൊല്ലം-പത്തനംതിട്ട ജില്ലകളിൽ ഡിവൈഎസ്പിമാരായ സി. ജോണ്, എസ്. അജയകുമാർ എന്നിവരും ആലപ്പുഴയിൽ എസ്. സജാദ്, സുയിൽരാജ്, കോട്ടയത്ത് സാജൻ സേവ്യർ, ടി. പ്രദീപ്കുമാർ, ഇടുക്കിയിൽ എസ്. അനിൽകുമാർ, അഗസ്റ്റിൻ മാത്യു, അനീഷ് വി. കോര എന്നീ ഡിവൈഎസ്പിമാരും അന്വേഷണം നടത്തും. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളത്ത് ഡിവൈസ്പിമാരായ വി. റോയി, സിബി ടോം, മുഹമ്മദ് റിയാസ്, ടോമി സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷിക്കുക. തൃശൂരിൽ പി.ആർ. ബിജോയി, മുഹമ്മദ് ഹനീഫ, പാലക്കാട് ബി. അനിൽ, കെ.സി. വിനു, മലപ്പുറത്ത് പി.എം. രവീന്ദ്രൻ, എം. റെജി എന്നിവരും കോഴിക്കോട്, വയനാട് മേഖലയിൽ ജസ്റ്റിൻ ഏബ്രഹാം, എം. സുരേന്ദ്രൻ, എസ്.എസ്. സുരേഷ്ബാബു എന്നീ ഡിവൈഎസ്പിമാരും അന്വേഷിക്കും.
കണ്ണൂർ, കാസർഗോഡ് കെ.എസ്. ഷാജി, എം.വി. അനിൽകുമാർ, ടി. മധുസൂദനൻനായർ എന്നീ ഡിവൈഎസ്പിമാരും അന്വേഷിക്കും. സൈബർ ഡിവിഷൻ സിഐയും അന്വേഷണ സംഘത്തിലുണ്ട്.