പുഷ്പമേള 12 മുതൽ
Monday, February 10, 2025 4:18 AM IST
കൊച്ചി: ലുലു മാളില്‍ പുഷ്പമേള ‘ലുലു ഫ്ളവര്‍ ഫെസ്റ്റ് 2025’ 12ന് തുടക്കമാകും. ആയിരത്തിലധികം പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി അണിനിരത്തുക. വീടുകളിൽ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങള്‍ മേളയിലുണ്ടാകും. ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് പുഷ്പമേള നടക്കുന്നത്. മേള 16ന് സമാപിക്കും.
മേളയുടെ ഭാഗമായി കുട്ടികളുടെ ഫാഷന്‍ ഷോയും അരങ്ങേറും. ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് വിഭാഗത്തില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് 10,000 രൂപ വീതം കാഷ് പ്രൈസും നല്‍കും.
രജിസ്ട്രേഷന് 12ന് സമാപിക്കും. പുഷ്പമേളയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം നടി മഹിമാ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, മാത്യു തോമസ്, അര്ജുന് അശോകന്, ശ്യാം മോഹന്‍, സംഗീത് പ്രതാപ, അംബരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലുലു മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.