ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ആയി വാഴിക്കും
Tuesday, February 11, 2025 6:10 AM IST
കോട്ടയം: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് എന്ന് നാമകരണം ചെയ്ത് യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായി വാഴിക്കുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ.
മലങ്കരയിലെ പള്ളികള്‍ക്ക് അയച്ച കല്പ്പനയിലാണു സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. അടുത്തമാസം 25നു വചനിപ്പ് പെരുന്നാള്‍ ദിനം ലബനോന്‍ അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.