നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള ക​​​​ഫേ​​​​യു​​​​ടെ മാ​​​​ലി​​​​ന്യ​​​ക്കു​​​​ഴി​​​​യി​​​​ൽ മൂ​​​​ന്ന് വ​​​​യ​​​​സു​​​​ള്ള പി​​​​ഞ്ചു​​​ബാ​​​​ല​​​​ൻ വീ​​​​ണു മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണച്ചു​​​​മ​​​​ത​​​​ല നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ജി.​ ​​സാ​​​​ബു​​​വി​​​ന് കൈ​​​​മാ​​​​റി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മാ​​​​ലി​​​​ന്യ​​​ക്കു​​​​ഴി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സാ​​​​റ ക​​​​ഫേ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​യ്ക്കാ​​​​ൻ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള ക​​​​മ്പ​​​​നി (സി​​​യാ​​​ൽ) നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​ട്ടു​​​​ണ്ട്. ​മാ​​​​ലി​​​​ന്യ​​​ക്കു​​​​ഴി​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ൽ സ്ലാ​​​​ബ് ഇ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല.

ഭൂ​​​​മി​​​​യു​​​​ടെ നി​​​​ര​​​​പ്പി​​​​ൽ​​നി​​​​ന്ന് അ​​​​ൽ​​​​പം ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് കു​​​​ഴി​​​​യു​​​​ടെ ഭി​​​​ത്തി​​​​ക​​​​ൾ പ​​​​ണി​​​​തി​​​​രു​​​​ന്ന​​​​ത് . മാ​​​​ലി​​​​ന്യം ക​​​​ട്ടി​​​​യാ​​​​യി​​​​ട്ടാ​​​​ണ് കു​​​​ഴി​​​​യി​​​​ൽ കി​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ക​​​​ഫെ ഉ​​​​ട​​​​മ​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് പോ​​​​ലീ​​​​സ് മൊ​​​​ഴി​​​​യെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള ക​​​​മ്പ​​​​നി 0484 എ​​​​യ്റോ ​​​​ലോ​​​​ഞ്ചി​​​​ൽ താ​​​​മ​​​​സി​​​​പ്പി​​​​ച്ചു.


മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് വ​​​​ഴി​​​​യാ​​​​ണ് ജ​​​​യ​​​്പുരി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ക​​​​ള​​​​ക്‌ടറു​​​​ടെ പ്ര​​​​ത്യേ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ൽ മൂ​​​​ലം രാ​​​​ത്രി​​ത​​​​ന്നെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി എം​​​​ബാം ചെ​​​​യ്താ​​​​ണ് സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള ക​​​​മ്പ​​​​നി​​​​യാ​​​​ണ് ഇ​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. ജ​​​​യ്പൂ​​​​രി​​​​ൽ ഗാ​​​​യ​​​​ത്രി ന​​​​ഗ​​​​റി​​​​ൽ സൗ​​​​ര​​​​ഭി​​​​ന്‍റെ മ​​​​ക​​​​ൻ റി​​​​ദാ​​​​ൻ ജാ​​​​ജു ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​ർ കു​​​​ടു​​​​ബ​​​​സ​​​​മേ​​​​ത​​​​മാ​​​​ണ് വി​​​​നോ​​​​ദ​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നാ​​​​യി കൊ​​​​ച്ചി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.