കേരളം പിന്നോട്ടുപോകില്ല: ചിറ്റയം ഗോപകുമാർ
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: കേന്ദ്ര മന്ത്രി ജോർജ് കുര്യനും ബിജെപിയും വിചാരിച്ചാൽ കേരളം വികസന കാര്യത്തിൽ പിന്നോട്ടുപോകില്ലെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ബജറ്റിൻമേലുള്ള ചർച്ചയിലായിരുന്നു ഈ പ്രതികരണം. വയനാടിനായി കേന്ദ്രം ഒന്നും തരാഞ്ഞ സ്ഥിതിയുണ്ടായപ്പോൾ കേരളം സ്വന്തമായി വയനാടിനെ സംരക്ഷിക്കുമെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതായും ചിറ്റയം ആരോപിച്ചു.