കുറവിലങ്ങാട് കപ്പൽ പ്രദക്ഷിണം നാളെ
Monday, February 10, 2025 4:18 AM IST
കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ പള്ളിയിലെ പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നാളെ നടക്കും.
മൂന്ന് നോമ്പ് തിരുനാളിന്റെ രണ്ടാംദിനമായ നാളെ ഒന്നിനാണ് കപ്പൽ പ്രദക്ഷിണം. പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി കടപ്പുർ നിവാസികളായ ആയിരങ്ങൾ കപ്പൽ സംവഹിക്കും. ഒരു മണിക്കൂർ നീളുന്ന കപ്പലോട്ടം രണ്ടിന് സമാപിക്കും.