ആരോപണം അടിസ്ഥാനരഹിതം: സി.വി. വർഗീസ്
Monday, February 10, 2025 4:04 AM IST
തൊടുപുഴ: സിഎസ്ആർ തട്ടിപ്പു കേസിലെ പ്രതിയായ അനന്തുകൃഷ്ണനിൽ നിന്നു പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്്. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത ആളാണ്.
താൻ ആരിൽനിന്നും പണം വാങ്ങാറുമില്ല. പ്രദേശികമായി പാർട്ടി ഫണ്ട് കിട്ടിയിട്ടുണ്ടാകാം. അതു പരിശോധിക്കുന്നുണ്ട്. പണം വാങ്ങിയതായി വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.