കെ.എം. മാണി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കുട്ടിക്കാനം മരിയന്‍ കോളജിന്
Sunday, February 9, 2025 11:55 PM IST
കോട്ടയം: കെ.എം. മാണി മെമ്മോറിയല്‍ എവര്‍ ട്രോളിംഗ് ട്രോഫി കുട്ടിക്കാനം മരിയന്‍ കോളജ് കരസ്ഥമാക്കി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മികച്ച പ്രബന്ധത്തിനുള്ള ഒന്നാം സമ്മാനം അരുണ്‍ ജോര്‍ജ് ജോസഫ് (കുട്ടിക്കാനം മരിയന്‍ കോളജ് (ഓട്ടോണമസ്)) കരസ്ഥമാക്കി. ഡോ. ബാബു മൈക്കിളായിരുന്നു ഗൈഡ്.
രണ്ടാം സമ്മാനം ജെറിന് ജയിംസ് (സെന്റ് ജോസഫ് സിന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി പാലാ), അനു പി. മാത്യു (ദേവമാത കോളേജ് കുറവിലങ്ങാട്) എന്നിവര്‍ പങ്കിട്ടു.
മൂന്നാം സമ്മാനം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജിലെ (ഓട്ടോണമസ്) സാന്ദ്ര മരിയ ജോര്‍ജും കോയമ്പത്തൂരിലെ ശ്രീ കൃഷ്ണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ റിസര്‍ച്ച് സ്കോളറായ സല്‍മ സി.ടി.യുമാണ് പങ്കിട്ടത്.