പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്നം സ്പീക്കർ തള്ളി
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: നിയമസഭ അംഗീകരിച്ചതും ധനവിനിയോഗ ബിൽ മുഖേന നിയമ പ്രാബല്യം ലഭിച്ചതുമായ ന്യൂനപക്ഷ സ്കോളർഷിപ്പുകളും പട്ടികജാതി- വർഗ ഫണ്ടുകളും എക്സിക്യുട്ടീവ് ഉത്തരവ് മുഖേന വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ക്രമപ്രശ്നം സ്പീക്കർ തള്ളി.
ധനവിനിയോഗ നിയമത്തിലൂടെ സഭ അനുവദിച്ച തുകയിൽ കുറവു വരുത്തിയതു സംബന്ധിച്ച് വേയ്സ് ആൻഡ് മീൻസ് നില കണക്കിലെടുത്ത് ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ കാലാകാലങ്ങളിൽ ഇറക്കുന്ന എകിസ്ക്യുട്ടീവ് ഉത്തരവുകളുടെ ഗണത്തിൽ പെടുന്നതാണ് ഇതുമെന്നു സ്പീക്കർ റൂൾ ചെയ്തു.