ഐസിയു പീഡനക്കേസ്: ഡോ. പ്രീത ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കണമെന്ന്
Tuesday, February 11, 2025 6:10 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്കി.
മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. പരാതിയില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു.