കടൽത്തീരങ്ങളിലെ മണൽഖനനം: കേന്ദ്ര നടപടിയെ പ്രതിപക്ഷവുമായി ചേർന്ന് എതിർക്കുമെന്ന് മുഖ്യമന്ത്രി
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: കടൽത്തീരങ്ങളിലെ മണൽഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ഒന്നിച്ച് എങ്ങനെ എതിർക്കാമെന്ന കാര്യം പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം, ഗുജറാത്ത്, ആൻഡമാൻ ദ്വീപുകളുടെ തീരത്തു നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യ കന്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുകയാണെന്നും കേന്ദ്ര നിലപാടിനെതിരേ സംസ്ഥാന സർക്കാർ രംഗത്തു വരണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
48.4 മുതൽ 62.5 മീറ്റർ വരെ ആഴത്തിലുള്ള മണൽ നിക്ഷേപം മാറ്റുന്നതോടെ മത്സ്യമേഖലയ്ക്കും തീരപ്രദേശത്തെ പരിസ്ഥിതിക്കും ഗുരുതര ആഘാതമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.