വിജിലൻസ് റെയ്ഡ്: രജിസ്ട്രേഷൻ വകുപ്പിലെ ഡിഐജിഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർ പിടിയിൽ
Tuesday, February 11, 2025 6:39 AM IST
തൃശൂർ: വിജിലൻസിന്റെ മിന്നൽപരിശോധയിൽ രജിസ്ട്രേഷൻ വകുപ്പിലെ നോർത്ത് സെൻട്രൽ സോൺ ഡിഐജി അടക്കം ആറ് ഓഫീസർമാരെ തൃശൂരിലെ സ്വകാര്യ ബാർ ഹോട്ടലിൽനിന്നു കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോൺഫറൻസിന്റെ പേരിൽ ഒത്തുകൂടി പണപ്പിരിവു നടത്തി ഡ്യൂട്ടിസമയത്തു മദ്യപിച്ചുവെന്ന പരാതിയിലായിരുന്നു വിജിലൻസ് റെയ്ഡ്. ഇവരിൽനിന്നു കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 33,050 രൂപ പിടിച്ചെടുത്തു.
ഉത്തര, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രജിസ്ട്രേഷൻ ഓഫീസർ എം.സി. സാബു, സബ് രജിസ്ട്രാർമാരായ കെ.ജി. രാജേഷ്, കെ. രാജേഷ്, എം.ആർ. ജയപ്രകാശ്, പി.ഒ. അക്ബർ, സി.ആർ. രജീഷ് എന്നിവരാണു പിടിയിലായത്.