സർക്കാർ മൂന്നു തവണ വൈദ്യുതി നിരക്കു വർധിപ്പിച്ചു: ചെന്നിത്തല
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തു മൂന്നു തവണ വൈദ്യുതി നിരക്ക് ഉയർത്തിയെന്നു രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്തു കുറഞ്ഞ വിലയ്ക്കു വാങ്ങിയിരുന്ന വൈദ്യുതി ഇപ്പോൾ എട്ടു മുതൽ 14 രൂപ വരെ കൊടുത്താണു വാങ്ങുന്നതെന്നും റെ സതീശൻ പറഞ്ഞു.
പകൽസമയത്ത് വൈദ്യുതി നിരക്ക് 10 ശതമാനം കുറച്ചതിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നില്ലെന്നു ചോദ്യങ്ങൾക്കു മറുപടി പറഞ്ഞമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.