നവകേരള സദസിനായി അനന്തു 7 ലക്ഷം നല്‍കിയെന്ന് ലാലി വിന്‍സെന്റ്
Monday, February 10, 2025 4:18 AM IST
കൊച്ചി: പാതിവില തട്ടിപ്പു കേസ് പ്രതി അനന്തു കൃഷ്ണന് നവകേരള സദസിന് പണം നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റ്.
നവകേരള സദസിന് ഏഴു ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം സഹായിച്ചുവെന്നും ലാലി വിന്‍സെന്റ് ആരോപിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. ഇവര്‍ക്ക് 46 ലക്ഷം രൂപ നല്‍കിയതായി പ്രതി അനന്തു പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമോപദേശം നല്‍കിയതിന് വാങ്ങിയ ഫീസ് ആണെന്നാണ് ലാലി വിന്‍സെന്റിന്റെ വിശദീകരണം.