ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സ് കൊ​​​റി​​​യ​​​ർ, പാ​​​ഴ്സ​​​ൽ നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച​​​മു​​​ത​​​ൽ നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന നി​​​ല​​​വി​​​ൽ വ​​​ന്നു. അ​​​ഞ്ച് കി​​​ലോ​​​വ​​​രെ​​​യു​​​ള്ള പാ​​​ഴ്സ​​​ലു​​​ക​​​ൾ​​​ക്ക് നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യി​​​ല്ല.

800 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം വ​​​രെ​​​യാ​​​ണ് ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സ് പാ​​​ഴ്സ​​​ലു​​​ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.​​അ​​​ഞ്ച് കി​​​ലോ വ​​​രെ​​​യു​​​ള്ള സാ​​​ധാ​​​ര​​​ണ പാ​​​ഴ്സ​​​ലു​​​ക​​​ൾ​​​ക്ക് നി​​​ര​​​ക്ക് കൂ​​​ട്ടി​​​ല്ല,

200 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ന് 110 രൂ​​​പ, 400 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 215 രൂ​​​പ, 600 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 325 രൂ​​​പ , 800 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 430 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ര​​​ക്ക്. 5 മു​​​ത​​​ൽ 15 വ​​​രെ കി​​​ലോ​​​ഭാ​​​ര​​​ത്തി​​​ന് 132രൂ​​​പ മു​​​ത​​​ൽ 516 രൂ​​​പ വ​​​രെ നി​​​ര​​​ക്ക് വ​​​രും. ഭാ​​​ര​​​ത്തെ 15 കി​​​ലോ വീ​​​തം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 120 കി​​​ലോ​​​വ​​​രെ​​​യാ​​​ണ് പ​​​ര​​​മാ​​​വ​​​ധി ഭാ​​​രം ക​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നെ സ്ലാ​​​ബു​​​ക​​​ളാ​​​യി തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​രോ സ്ലാ​​​ബി​​​ലെ ഭാ​​​ര​​​വും ദൂ​​​ര​​​വും ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
അ​​​ഞ്ച് കി​​​ലോ​​​യ്ക്ക് 200 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 110 രൂ​​​പ, 15 കി​​​ലോ​​​വ​​​രെ 132 രൂ​​​പ, 30 കി​​​ലോ​​​വ​​​രെ 158 രൂ​​​പ, 45 കി​​​ലോ​​​വ​​​രെ 250 രൂ​​​പ, 60 കി​​​ലോ വ​​​രെ 309 രൂ​​​പ,75 കി​​​ലോ​​​വ​​​രെ 390 രൂ​​​പ, 90 കി​​​ലോ​​​വ​​​രെ 460 രൂ​​​പ105 കി​​​ലോ​​​വ​​​രെ 516 രൂ​​​പ 120 കി​​​ലോ​​​വ​​​രെ 619 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പു​​​തി​​​യ നി​​​ര​​​ക്ക്. ദൂ​​​രം 200, 400, 600, 800 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ദൂ​​​ര​​​ത്തി​​​നും ഭാ​​​ര​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച​​​ത്.


ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മു​​​മ്പാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്വ​​​ന്ത​​​മാ​​​യി ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​തി​​​നു മു​​​ന്പ് സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൊ​​​റി​​​യ​​​ർ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ത് പ​​​രാ​​​ജ​​​യ​​​മാ​​​യി ക​​​ലാ​​​ശി​​​ച്ചു. സ്വ​​​ന്ത​​​മാ​​​യി ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ അ​​​ത് വ​​​ൻ​​​ലാ​​​ഭ​​​ക​​​ര​​​മാ​​​യി മാ​​​റി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ടി​​​ക്ക​​​റ്റി​​​ത​​​ര വ​​​രു​​​മാ​​​ന നേ​​​ട്ട​​​ത്തി​​​ൽ ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സി​​​ന് ഇ​​​പ്പോ​​​ൾ മു​​​ഖ്യ പ​​​ങ്കു​​​ണ്ട്. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​ന് ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ലോ​​​ജി​​​സ്റ്റി​​​ക് സ​​​ർ​​​വീ​​​സ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.