എ.കെ. സാബു ജെഎംഎ പ്രസിഡന്റ്, ജെയ്സണ് മാണി ജനറൽ സെക്രട്ടറി
Tuesday, February 11, 2025 6:10 AM IST
തൃശൂർ: ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ (ജെഎംഎ) സംസ്ഥാന പ്രസിഡന്റായി എ.കെ. സാബുവിനെയും ജനറൽ സെക്രട്ടറിയായി ജെയ്സണ് മാണിയെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: പി.വി. ജോസ്, സി.എസ്. അജയകുമാർ- രക്ഷാധികാരികൾ, തോമസ് കോനിക്കര- വർക്കിംഗ് പ്രസിഡന്റ്, കുരിയപ്പൻ കെ. എരിഞ്ഞേരി, മുസ്തഫ വീർക്കണ്ടി, കെ.പി. ജോസ്, ജയിംസ് പാലമിറ്റം- വൈസ് പ്രസിഡന്റുമാർ, കെ.പി. വർഗീസ്, പി.വി. കൃഷ്ണകുമാർ - കോ-ഓർഡിനേറ്റർമാർ, സി.എം. ഷാജി, വിശ്വനാഥൻ അന്പാടി, സി. അശോക് കുമാർ, സാംസണ് വർഗീസ്, എ.കെ. ജെമീഷ്, ഷാജൻ ജോസ്- സെക്രട്ടറിമാർ, എം.കെ. ബാബു- ട്രഷറർ.