കേസെടുക്കുന്നതില്‍ അവ്യക്തത തുടരുന്നു
Monday, February 10, 2025 4:04 AM IST
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പരാതികളുടെ എണ്ണം കൂടുമ്പോഴും എറണാകുളത്തടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസിന് മെല്ലപ്പോക്ക്. വടക്കന്‍ പറവൂരില്‍ 565 പരാതികള്‍ ലഭിച്ചതില്‍ നാല് പരാതികളിന്മേല് മാത്രമാണ് പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും സമാന സ്ഥിതിയാണ്.