കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഇന്നു സമാപനം
Monday, February 10, 2025 4:18 AM IST
തൃശൂർ: കാർഷിക സർവകലാശാല ആസ്ഥാനത്തു നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന് ഇന്നു സമാപനം. ശാസ്ത്രജ്ഞർക്കൊപ്പം തെരഞ്ഞെടുത്ത വിദ്യാർഥികളുടെ പ്രഭാത നടത്തത്തോടെ ഇന്നത്തെ പരിപാടികൾ തുടങ്ങും. ശാസ്ത്രജ്ഞരായ എം.സി. ദത്തൻ, ഡോ. സുരേഷ് ദാസ്, പ്രഫ. ജി.എം. നായർ, പ്രഫ. എസ്.ഡി. ബിജു, ജോ. എൻ. അനിൽകുമാർ എന്നിവർ പങ്കെടുക്കും.
രാവിലെ 9.30 മുതൽ സ്റ്റാർട്ടപ് കോണ്‍ക്ലേവിൽ സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പ്രസംഗിക്കും. വിവിധ സ്റ്റാർട്ടപ്പുകളുടെ നേതൃത്വത്തിൽ അവതരണങ്ങളും ചർച്ചയും നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വിദഗ്ദ്ധ ശാസ്ത്രജ്ഞരുമായുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ചോദ്യോത്തരം ഡോ. കെ.എം. ഭട്ട് ഹാളിൽ നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് എം.എസ് സ്വാമിനാഥൻ ഹാളിൽ സമാപന ചടങ്ങുകൾ നടക്കും. ഗവേഷണ പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കുമുള്ള പുരസ്കാരങ്ങൾ, ശാസ്ത്ര പ്രദർശനത്തിലെ ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാർഡുകൾ എന്നിവ നൽകും.