211 കോടി കൂടി അനുവദിച്ചു
Saturday, November 9, 2024 2:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
ജനറൽ പർപ്പസ് ഫണ്ടിലേക്കുള്ള (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.
ഗ്രാമപഞ്ചായത്തുകൾക്ക് ഇതിൽ നിന്ന് 150 കോടി രൂപ ലഭിക്കും.