നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: ക​​​ള​​​നാ​​​ശി​​​നി ക​​​ല​​​ർ​​​ത്തി​​​യ ക​​​ഷാ​​​യം കു​​​ടി​​​പ്പി​​​ച്ച് പാ​​​റ​​​ശാ​​​ല സ്വ​​​ദേ​​​ശി ഷാ​​​രോ​​​ണി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ദേ​​​വി​​​യോ​​​ട് രാ​​​മ​​​വ​​​ര്‍​മ​​​ന്‍​ചി​​​റ പൂ​​​മ്പ​​​ള്ളി​​​ക്കോ​​​ണം ശ്രീ​​​നി​​​ല​​​യ​​​ത്തി​​​ല്‍ ഗ്രീ​​​ഷ്മ​​​യും അ​​​മ്മാ​​​വ​​​ന്‍ നി​​​ർ​​​മ​​​ല​​​കു​​​മാ​​​ര​​​ൻ​​​ നാ​​​യ​​​രും കു​​​റ്റ​​​ക്കാ​​​രെ​​​ന്ന് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി എ.​​​എം. ബ​​​ഷീ​​​ർ ഇ​​​ന്ന​​​ലെ വി​​​ധി പ്ര​​​സ്താ​​​വി​​​ച്ചു.

ഗ്രീ​​​ഷ്മ​​​യു​​​ടെ അ​​​മ്മ സി​​​ന്ധു​​​വി​​​നെ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു. കു​​​റ്റ​​​ക്കാ​​​ര്‍​ക്കു​​​ള്ള ശി​​​ക്ഷ കോ​​​ട​​​തി ഇ​​​ന്ന് വി​​​ധി​​​ക്കും.

കാമുകനായ ഷാ​​​രോ​​​ണി​​​നെ ഒ​​​ഴി​​​വാ​​​ക്കി മ​​​റ്റൊ​​​രു വി​​​വാ​​​ഹ​​​ത്തി​​​നാ​​​യാ​​​ണ് ഗ്രീ​​​ഷ്മ കൊ​​​ല​​​പാ​​​ത​​​കം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്.കാ​​​മു​​​ക​​​നെ വീ​​​ട്ടി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു വ​​​രു​​​ത്തി ക​​​ഷാ​​​യ​​​ത്തി​​​ല്‍ ക​​​ള​​​നാ​​​ശി​​​നി ക​​​ല​​​ര്‍​ത്തി​​​യെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ല്‍ കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. അ​​​തേസ​​​മ​​​യം, വി​​​ഷം ന​​​ല്‍​കു​​​ന്ന​​​തി​​​ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളി​​​ല്ലാ​​​തി​​​രു​​​ന്ന​​​ത് വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​​​രു​​​ന്നു.


സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളും കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ നീ​​​ക്കം പ്ര​​​തി​​​ക​​​ള്‍​ക്ക് ര​​​ക്ഷ​​​പ്പെ​​​ടാ​​​നു​​​ള്ള പ​​​ഴു​​​തടച്ചു. ഡി​​​ജി​​​റ്റ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ, ഫോ​​​റ​​​ൻ​​​സി​​​ക് തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള കു​​​റ്റം പൂ​​​ർ​​​ണ​​​മാ​​​യും തെ​​​ളി​​​യുന്ന​​​താ​​​ണെ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം.

കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ ക​​​ഷാ​​​യം സംഭവം 2022 ഒ​​​ക്ടോ​​​ബ​​​ര്‍ 14 നാ​​​യി​​​രു​​​ന്നു. അ​​​മ്മ സി​​​ന്ധു കു​​​ടി​​​ക്കു​​​ന്ന ക​​​ഷാ​​​യ​​​ത്തി​​​ൽ കാ​​​പി​​​ക്ക് എ​​​ന്ന മാ​​​ര​​​ക വി​​​ഷം ക​​​ല​​​ർ​​​ത്തി​​​യ ശേ​​​ഷം ഗ്രീ​​​ഷ്മ കു​​​ടി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

വിഷം കലർത്തിയ കഷായം കുടിച്ച ഷാരോൺ രാജ് പതിനൊന്നു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജിൽവച്ച് മരിക്കുകയായിരുന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ എ​​​സ്പി ആ​​​യി​​​രു​​​ന്ന ശി​​​ല്പ രൂ​​​പീ​​​ക​​​രി​​​ച്ച സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്.