സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം
Saturday, January 18, 2025 2:06 AM IST
തൃശൂർ: കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 53 ദിവസമായി നിരാഹാരസമരം നടത്തുന്ന ജഗ്ജീത് സിംഗ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ഏകദിന ഉപവാസസമരം നടത്തി. കിസാൻ മോർച്ച നേതാവ് അഡ്വ. കെ.വി. ബിജു ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, എസ്കെഎം തെക്കേ ഇന്ത്യൻ വൈസ് ചെയർമാൻ അഡ്വ. ജോണ് ജോസഫ്, കർഷക ഫെഡറേഷൻ നേതാവ് പി.ജെ. മോൻസി, വിഫാം ചെയർമാൻ ജോയി കണ്ണംചിറ, റോജർ സെബാസ്റ്റ്യൻ, ക്ഷീരകർഷക ഫെഡറേഷൻ നേതാവ് ആയാപറന്പ് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻഎപിഎം അധ്യക്ഷ കുസുമം ജോസഫ് നാരങ്ങാനീരു നൽകി വൈകുന്നേരം സമരം അവസാനിപ്പിച്ചു.